Type Here to Get Search Results !

Bottom Ad

നക്ഷത്രഹോട്ടല്‍ അനുമതി: നഗസഭാ മുന്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): യുഡിഎഫ് ഭരണകാലത്ത് വയല്‍ നികത്തി ബിജെപി നേതാവിന് നക്ഷത്രഹോട്ടല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന് കാഞ്ഞങ്ങാട് നഗരസഭ മുന്‍ സെക്രട്ടറി എം ടി ഗണേശനെതിരെ വിജിലന്‍സ് കേസെടുത്തു. വയല്‍ നികത്തി ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് അനധികൃത കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്. 

വയല്‍ നികത്തി നക്ഷത്രഹോട്ടല്‍ പണിയാന്‍ നഗരസഭ അനുമതി നല്‍കിയതിന്റെ മറവില്‍ അലാമിപ്പള്ളി നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിന് നഗരസഭ ഏറ്റെടുത്ത ഭൂമി കൈയേറി കെട്ടിടം നിര്‍മ്മിച്ചെന്ന മുന്‍ നഗരസഭ കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈയുടെ പരാതിയില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. അന്നത്തെ നഗരസഭ സെക്രട്ടറി സി.ജെ ജോണ്‍, എന്‍ജിനിയര്‍ ജി ബാലചന്ദ്രന്‍ എന്നിവരെ സസ്‌പെന്റ് ചെയ്ത് വകുപ്പുതല അന്വേഷണം നടക്കുകയാണ്.


Keywords: Kasaragod-news-kand-building-muvicipality

Post a Comment

0 Comments

Top Post Ad

Below Post Ad