കാസര്‍കോട് : (www.evisionnews.in)കാസര്‍കോട് നഗരത്തിലെ വ്യാപാര-വാണിജ്യ സംരഭങ്ങള്‍ക്ക് കുതിപ്പും ആവേശവും നല്‍കാന്‍ നാലപ്പാട്- യു.കെ മാള്‍. നഗര മധ്യത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാവും. എം.ജി റോഡിലാണ് മാള്‍ ഉയരുന്നത്.മാളിന്റെ ബ്രോഷര്‍ നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ വ്യാഴാഴ്ച പ്രകാശനം ചെയ്തു.പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്
കാസര്‍കോട്ടുകാരുടെ ബിസിനസ് സംരംഭങ്ങളേയും അവരുടെ കഠിനാധ്വാനങ്ങളേയും പത്മശ്രീ ഡോ. ആസാദ് മൂപ്പനും ഡോ. റബീഉല്ലയും മുക്തകണ്ഠം പ്രശംസിച്ചു.നാലപ്പാട് യു കെ മാള്‍ കാസര്‍കോടിന്റെ വികസനത്തിന് കുതിപ്പേകുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്ടുകാര്‍ക്ക് എപ്പോഴും പ്രത്യക ഊര്‍ജമാണ് എല്ലാ കാര്യങ്ങളിലും കാണുന്നത്. ഏത് കാര്യത്തിലും ധൈര്യപൂര്‍വം ആഴക്കടലിലേക്കായാലും എടുത്തുചാടാനും ലക്ഷ്യങ്ങള്‍ താണ്ടാനും ഉയരങ്ങള്‍ കീഴടക്കാനും കാസര്‍കോട്ടുകാര്‍ക്കുള്ള തന്റേടവും ആത്മവിശ്വാസവും വലുതാണെന്ന് പറയുന്നതില്‍ മലപ്പുറംകാരനായ തനിക്കൊരു മടിയുമില്ലെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.
കാസര്‍കോട്- മംഗലാപുരം റോഡ് നന്നായതോടെ എല്ലാവരും മംഗളൂരുവിലെ മാളുകളിലേക്ക് പര്‍ച്ചേസിംഗിനായി പോവുകയാണെന്ന് പറയുന്നുണ്ടെങ്കിലും ഇത്തരം മാളുകള്‍ കാസര്‍കോട്ടുവന്നാല്‍ ബിസിനസ് സാധ്യതകള്‍ ഇരട്ടിക്കുമെന്ന് പി.ബി അബ്ദുല്‍ റസാഖ് പറഞ്ഞു.
കാസര്‍കോട്ടുകാരായ ബിസിനസുകാരെല്ലാം ഇവിടെതന്നെ വ്യവസായ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങണമെന്നും ഇത് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു
നാട്ടുകാരനും ബന്ധുവുമായ യു കെ യൂസഫും ഡോ. എന്‍ എ മുഹമ്മദും ചേര്‍ന്ന് ആരംഭിച്ച
സംയുക്ത സംരംഭം കാസര്‍കോടിന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിക്കുമെന്നും യു കെ യൂസഫിന്റെ വ്യാപാര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്തൊട്ടാകെ വ്യാപിക്കട്ടെയെന്ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ആശംസിച്ചു.
യു കെ യൂസഫിന്റെ ബിസിനസ് രംഗത്തെ കഠിനാധ്വാനവും ആത്മവിശ്വാസവും തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും ഇതാണ് നാലപ്പാട് യു കെ മാളിന് സ്ഥലം വിട്ടുകൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ചടങ്ങില്‍ അധ്യക്ഷതവഹിച്ച ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് പറഞ്ഞു. യു.കെ യൂസഫിന് പുറമെ വ്യവസായികള്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു

Post a Comment
0 Comments