Type Here to Get Search Results !

Bottom Ad

പുലിക്കുന്നിലെ കുന്നിടിക്കല്‍ തടയും -തഹസില്‍ദാര്‍


കാസര്‍കോട് (www.evisionnews.in): പ്രസ്‌ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരിപ്പാലത്തിനുമിടയില്‍ രാപ്പകല്‍ സ്വകാര്യ വ്യക്തികള്‍ തുടരുന്ന അനധികൃത കുന്നിടിക്കലും മണ്ണ് കടത്തും തടയുമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. അനധികൃത കുന്നിടിക്കലിനെ സംബന്ധിച്ച് ഇവിഷന്‍ വ്യാഴാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കുന്നിടിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാറോട് ആവശ്യപ്പെടുകയായിരുന്നു. 

തഹസില്‍ദാറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫീസര്‍ വെളളിയാഴ്ച സംഭവസ്ഥലത്തെത്തി റിപ്പോര്‍ട്ട് ശേഖരിച്ചു. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മണ്ണിടിച്ചല്‍ തടഞ്ഞു കൊണ്ട് ബന്ധപ്പെട്ട കക്ഷികള്‍ക്ക് സ്റ്റോപ്പ് മെമ്മോ വെള്ളിയാഴ്ച നല്‍കും. തളങ്കര, കാസര്‍കോട് കസബ വില്ലേജുകളിലാണ് പുലിക്കുന്ന് പ്രദേശം. അതിനിടെ ചന്ദ്രഗിരി പുഴയോരത്ത് വ്യാപകമായി പുഴകയ്യേറ്റം നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചെമ്മനാട് പഴയ കടവിലും പുഴകയ്യേറി കരിങ്കല്‍ ഭിത്തികെട്ടി സ്ഥലം കയ്യടക്കിയതും അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. 

ചന്ദ്രഗിരിപ്പാലത്തിനും പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിനുമിടയിലുള്ള പുഴയോട് ചേര്‍ന്നുള്ള ചെങ്കുത്തായ കുന്ന് സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയിട്ടുണ്ട്. കുന്നിടിച്ച മണ്ണ് പുഴയോരത്തേക്കാണ് തള്ളിയിടുന്നത്. ഇത് മന:പൂര്‍വ്വമാണെന്നും ഭാവിയില്‍ പുഴ കൈയേറി സ്ഥലവിസ്തൃതി വര്‍ധിപ്പിക്കാനുമാണ് കുന്നിടിക്കലിന് പിന്നിലുള്ള ലക്ഷ്യമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രസ്തുത സ്ഥലത്തെ ഈ കുന്നിടിക്കല്‍ ചന്ദ്രഗിരിപ്പാലത്തിന് ബലക്ഷയം ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.


Keywords: Kasaragod-news-land-demolishing-at-pulikkunnu-imapact-order-stop-memo

Post a Comment

0 Comments

Top Post Ad

Below Post Ad