Type Here to Get Search Results !

Bottom Ad

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ബദിയടുക്ക (www.evisionnews.in): സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മുക്കംപാറയിലെ ഷഫീഖി (28)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപമാണ് അപകടം. 

ബദിയടുക്കയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ റോഡരികിലേക്ക് തെറിച്ചുവീണതിനാല്‍ ഷഫീഖ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.


Keywords; Kasaragod-news-bike-bus-accident

Post a Comment

0 Comments

Top Post Ad

Below Post Ad