മഞ്ചേശ്വരം (www.evisionnews.in): വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ വിവിധ ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തു നിന്നും 54,630 രൂപ കണ്ടെടുത്തു. ഡി.വൈ.എസ്.പി കെ. രഘുരാമന്റെ നേതൃത്വത്തില്‍ വാമഞ്ചൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത 22, 230 രൂപ പിടിച്ചെടുത്തു. ഹൊസങ്കടിയിലെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ലോഡ്ജ് മുറിയില്‍ നിന്ന് 13,600 രൂപയും കണ്ടെടുത്തു. ചെക്ക്‌പോസ്റ്റിലെ ഏജന്റിന്റെ കയ്യില്‍ നിന്ന് 18,800 രൂപയും പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ പത്തര മണി വരെയാണ് റെയ്ഡ് നടന്നത്.
Keywords; Kasaragod-news-manjeshwer-raid-check-post

Post a Comment
0 Comments