Type Here to Get Search Results !

Bottom Ad

ചളിയംകോട് മേല്‍പാലം ഉടന്‍ തുറന്നു കൊടുക്കണം :മുസ്‌ലിം ലീഗ്


മേല്‍പറമ്പ്:(www.evisionnews.in) കെ.എസ്.ടി.പി റോഡുപണി പൂര്‍ത്തീകരിച്ച് ചളിയംകോട് മേല്‍പാലം ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സാങ്കേതികത്വം പറഞ്ഞ് റോഡുപണി നീട്ടിക്കൊണ്ടു പോവുന്നത് അനുവദിക്കാനാവില്ല. ഈ മേഖലയിലെ പൊതു ജനങ്ങള്‍ വര്‍ഷങ്ങളോളമായി അനുഭവിക്കുന്ന ദുരിതം പരിഹരിക്കണം.

അല്ലാത്തപക്ഷം അടുത്ത മാസം പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര ഉദുമ മണ്ഡലത്തില്‍ വിജയിപ്പിക്കാനുള്ള പരിപാടികള്‍ക്ക് യോഗം രൂപം നല്‍കി. പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ കോയ സ്വാഗതം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.എ അബ്ദുല്ല ഹാജി, പി.എ അബൂബക്കര്‍ ഹാജി, തൊട്ടി സാലി ഹാജി, ഷരീഫ് കൊടവഞ്ചി, എ.ബി ഷാഫി, ടി.എ അസീസ്, ഖത്തര്‍ മുക്കുന്നോത്ത്, ബികെ മാഹിന്‍, ഹനീഫ കുന്നില്‍, ഹാജി അബ്ദുല്ല ഹുസൈന്‍, അബ്ദുല്ലകുഞ്ഞി കീഴൂര്‍, എംഎ അബ്ദുല്‍ ഖാദര്‍, ഹമീദ് പള്ളങ്കോട്, എം മൊയ്തീന്‍ കുഞ്ഞി, കെഎസ് മുഹമ്മദ് ഹാജി, എരോല്‍ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍ കണ്ടത്തില്‍, അഷ്‌റഫ് എടനീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, കെ.ബി മുഹമ്മദ് കുഞ്ഞി, ടി.ഡി കബീര്‍, കെ.എ മുഹമ്മദലി, സഅദുള്ള, കല്ലട്ര അബ്ദുല്‍ ഖാദര്‍, ശരീഫ് കളനാട്, എം ഹമീദ്, സിദ്ദീഖ് പള്ളിപ്പുഴ, അന്‍വര്‍ കോളിയടുക്കം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad