Type Here to Get Search Results !

Bottom Ad

മലയാള സിനിമാ രംഗം പ്രതിസന്ധിയില്‍: ജനുവരി മുതല്‍ നിര്‍മ്മാണം നിര്‍ത്തിയേക്കും

കൊച്ചി (www.evisionnews.in): മലയാള സിനിമാ രംഗത്ത് പ്രതിസന്ധി രൂക്ഷമാകുന്നു. ഫെഫ്ക ആവശ്യപ്പെട്ട വേതന വര്‍ധനക്കെതിരെ കേരള ഫിലിം ചേംബറും രംഗത്തെത്തിയതോടെയാണ് ഈ രംഗത്ത് പ്രതിസന്ധി രൂക്ഷമായത്. നിര്‍മ്മാതാക്കളുടെ അസോസിയേഷന്റെ വിലക്ക് ലംഘിച്ച് ഏതെങ്കിലും നിര്‍മ്മാതാവ്, ചിത്രീകരണം നടത്തിയാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചേംബര്‍ മുന്നറിയിപ്പ് നല്‍കി. മാക്ടയ്ക്ക് പകരമായി രൂപീകരിച്ച ഫെഫ്ക്ക യാഥാര്‍ത്ഥ്യ ബോധമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ചേംബര്‍ അഭിപ്രായപ്പെട്ടു.

33 ശതമാനം വേതനം വര്‍ധിപ്പിക്കണമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ ആവശ്യമാണ് സിനിമാ രംഗത്ത് പുതിയ തര്‍ക്കത്തിന് വഴിയൊരുക്കിയത്. നിര്‍മ്മാതാക്കളുമായി ധാരണയിലെത്തും മുമ്പ് ഫെഫ്കയിലെ അംഗങ്ങള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കളില്‍ നിന്ന് വര്‍ധിപ്പിച്ച തുക ഈടാക്കുകയും ചെയ്തു. ഇതാണ് നിര്‍മ്മാതാക്കളുടെ അസോസിയേഷനെ ചൊടിപ്പിച്ചത്. ബലമായി പിടിച്ചു വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ സിനിമാനിര്‍മ്മാണം നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം ചേംബര്‍ നിര്‍വഹക സമിതി യോഗം നിര്‍മ്മാതാക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

120 ദിവസ വേതനക്കാരുടെ പ്രശ്‌നത്തില്‍ ഒതുങ്ങുന്നതല്ല സിനിമാ രംഗത്തെ പ്രതിസന്ധിയെന്നും ഫെഫ്ക്കയുടെ ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്നം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. സിനിമാതാരങ്ങളുടെ അമിത പ്രതിഫലം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചേംബറിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു ചിത്രീകരണ വിലക്കിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ മുന്‍കൈ എടുക്കുമെന്ന ചോദ്യമാണ് ബാക്കി.


Keyword: Kasaragod-news-malayala-cinema

Post a Comment

0 Comments

Top Post Ad

Below Post Ad