Type Here to Get Search Results !

Bottom Ad

ജാമിഅ നൂരിയ പ്രചാരണസമ്മേളനവും റഹ്മത്തുള്ള ഖാസിമിയുടെ ന്യൂഇയര്‍ പ്രഭാഷണം നാളെ


കാസര്‍കോട്: (www.evisionnews.in) പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 53 ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണസമ്മേളനവും റഹ്മത്തുളള ഖാസിമിയുടെ ന്യൂഇയര്‍ പ്രഭാഷണവും നാളെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മഖാം സിയാറത്തിന് കെ.കെ. മാഹിന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. നാലു മണിക്ക് പ്രചാരണ സമ്മേളനം ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കെ.ടി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍അസ്ഹരി പ്രാര്‍ത്ഥന നടത്തും. യു.എം. അബ്ദുള്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്്‌ലിയാര്‍, പയ്യക്കി അബ്ദുള്‍ ഖാദര്‍ മുസ്്‌ലിയാര്‍ മുഖ്യാതിഥികളാകും. കബിര്‍ ഫൈസി ചെറുകോട് പ്രഭാഷണം നടത്തും. മെട്രോ മുഹമ്മദ് ഹാജി അവാര്‍ഡ് വിതരണം നടത്തും. സപ്ലിമെന്റ് ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സി.കെ.കെ. മാണിയൂറിന് നല്‍കി പ്രകാശനം ചെയ്യും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സിദ്ധിഖ് നദ്് വി ചേരൂര്‍, സ്വലിഹ് ഫൈസി ചെങ്കള, ഖാസിം ഫൈസി സീതംഗോളി, സുഹൈല്‍ ഫൈസി കമ്പാര്‍, തുടങ്ങിയവര്‍ സംബന്ധിക്കും. ജന.കണ്‍വീനര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വാഗതം പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad