Type Here to Get Search Results !

Bottom Ad

സോണിയയുടെ സന്ദര്‍ശനത്തോടെ ശിവഗിരി മലിനമായി -വെള്ളാപ്പള്ളി


തിരുവനന്തപുരം (www.evisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സോണിയ ശിവഗിരിയില്‍ വരാന്‍ പാടില്ലായിരുന്നു. സോണിയയുടെ സന്ദര്‍ശനത്തോടെ ശിവഗിരി മലിനമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എസ്.എന്‍.ഡി.പിയെന്നും തങ്ങള്‍ ആരുമായി സഹകരിക്കണമെന്ന് തീരുമാനിക്കുന്നത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ അനുകൂല ആളായി തന്നെ കിട്ടാത്തതില്‍ വിമര്‍ശിക്കുകയാണ്. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചാരണ വേദിയായി മാറ്റി. 

ശ്രീനാരായണ ഗുരുവിന്റെ പ്രചാരകരാകാന്‍ മത്സരിക്കുന്നവര്‍ക്കു രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തെയും ബി.ജെ.പിയേയും വിമര്‍ശിച്ച് സോണിയ പറഞ്ഞിരുന്നു. ജാതിചിന്തയും മതദ്വേഷവും മറന്ന് ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണു ഗുരു പഠിപ്പിച്ചത്. എന്നാല്‍, വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ പ്രചാരകര്‍ ഗുരുദര്‍ശനങ്ങളോടു കടുത്ത വഞ്ചനയാണു കാട്ടുന്നത്.

രാജ്യത്തു നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ഇവര്‍ക്ക് എങ്ങനെ ഗുരുധര്‍മം പ്രചരിപ്പിക്കാനാകുമെന്നും സോണിയ ഗാന്ധി ചോദിച്ചിരുന്നു. 83മതു ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു സോണിയ ഗാന്ധി.

Keywords: Kerala-shivagiri-news-sndp-vellappalli-sonia

Tags

Post a Comment

0 Comments

Top Post Ad

Below Post Ad