Type Here to Get Search Results !

Bottom Ad

ന്യൂഡല്‍ഹിയില്‍ വാഹന നിയന്ത്രണത്തിന്റെ റിഹേഴ്‌സല്‍ ഇന്ന്‌


ന്യൂഡല്‍ഹി: (www.evisionnews.in) അന്തരീക്ഷ മലിനീകരണം കുറക്കാനായി ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന വാഹന നിയന്ത്രണത്തിന്റെ റിഹേര്‍സല്‍ ഇന്നു നടക്കും.രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഗതാഗത നിയന്ത്രണം.

അതേസമയം വാഹനം നിയന്ത്രിച്ചു കൊണ്ടുള്ള പരിഷ്‌കരണ നടപടികള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതു പ്രകാരം രജിസ്‌ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും സ്വകാര്യ വാഹനങ്ങളെ നിരത്തിലിറങ്ങാന്‍ അനുവദിക്കുക. അതേസമയം ഇരുചക്ര വാഹനങ്ങളെയും, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളേയും ഒഴിവാക്കിയ നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad