Type Here to Get Search Results !

Bottom Ad

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി


കൊച്ചി (www.evisionnews.in): പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. ആട്ടവും പാട്ടും എല്ലാം ഉണ്ടെങ്കിലും പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ കത്തിക്കല്‍ തന്നെയാണ് കൊച്ചിയിലെ മുഖ്യ ആകര്‍ഷണം. 

ലഹരിയില്ലാത്ത ഒരു പുതുവത്സരാഘോഷത്തിനായുള്ള തയാറെടുപ്പിലാണ് കൊച്ചി. വൈകിട്ടോടെ തെരുവുകളിലും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കും. കൊച്ചിയിലെ തെരുവുകളെല്ലാം തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ആഘോഷം ഗംഭീരമാക്കാന്‍ വിദേശികളും സ്വദേശികളും പൂര്‍ണമായി സജ്ജമായിട്ടുണ്ട്. ഹോട്ടലുകള്‍ പുതുവര്‍ഷത്തെ സ്വീകരിക്കാനായി പ്രത്യേക ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാനായി പോലീസും കര്‍ശന സുരക്ഷയാണ് സജ്ജീകരിച്ചിട്ടുണ്ട്. പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞികള്‍ രാത്രി 12 മണിയോടെ കൊച്ചിയുടെ തീരദേശങ്ങളില്‍ കത്തിയമരും.

Keywords: Kochi-news-newyear-pappanhi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad