ന്യൂഡല്‍ഹി (www.evisionnews.in): ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ നൂറുകോടി കടന്നു. ടെലകോം അധികൃതരാണ് ഈ കണക്ക് പുറത്തുവിട്ടത്. ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറുകോടിയിലേറെ മൊബൈല്‍ വരിക്കാരുള്ള രാജ്യമെന്ന പദവി ഇന്ത്യക്ക് ലഭിച്ചു.
2015 സപ്തംബര്‍ അവസാനം 99.67 കോടിയായിരുന്നു ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം. ഒക്ടോബര്‍ അവസാനത്തോടെ അത് നൂറുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ശാക്തീകരിക്കപ്പെടുന്ന ഇന്ത്യയെയും ടെക് പ്രേമികളുടെ ഇന്ത്യയെയുമാണ് ഇത് കാട്ടിത്തരുന്നത്. മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും വിവിധ ടെലകോം കമ്പനികള്‍ തമ്മില്‍ നടക്കുന്ന ശക്തമായ മത്സരവും സാധാരണക്കാര്‍ക്കും മൊബൈല്‍ ഉപയോഗം താങ്ങാന്‍ പറ്റുന്ന സ്ഥിതിയുണ്ടാക്കി. അതാണ് മൊബൈല്‍ വരിക്കാരുടെ സംഖ്യ വന്‍ തോതില്‍ വര്‍ധിക്കാനിടയാക്കിയത്.
Keywords; National-news-mobile-

Post a Comment
0 Comments