Type Here to Get Search Results !

Bottom Ad

തീരങ്ങളെ കടല്‍ വിഴുങ്ങിയ സുനാമിക്ക് 11 വയസ്


കൊച്ചി: (www.evisionnews.in) തീരങ്ങളെ കടല്‍ വീഴുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 11വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തിരമാലകള്‍ കലിതുള്ളി എത്തിലെത്തിയപ്പോള്‍ പൊലിഞ്ഞത് രണ്ടരലക്ഷത്തിലധികം ജീവനുകളാണ്. ക്രിസ്മസ് ആഘോഷത്തിന് ശേഷം ആലസ്യത്തിലായിരുന്ന തീരിദേശ വാസികള്‍ക്കിടയിലേക്കാണ് കടലമ്മ യക്ഷിരൂപം പൂണ്ട് എത്തിയത്. ഇന്തോനേഷ്യ മുതല്‍ ഇങ്ങ് ഇന്ത്യന്‍തീരങ്ങളെ വരെ കടല്‍വിഴുങ്ങി. കണ്ണില്‍കണ്ടതെല്ലാം തുടച്ചുനീക്കി. 

എതാനും നിമിഷങ്ങള്‍കൊണ്ട് 14 രാജ്യങ്ങളില്‍നിന്നായി രണ്ടരലക്ഷത്തിലേറെ പേരെ കൊന്നൊടുക്കിയ ശേഷമാണ് ആ കലി അടങ്ങിയത്. ഇന്തോനേഷ്യയിലെ സുമാത്ര ആയിരുന്നു സുനാമിയുടെ പ്രഭവകേന്ദ്രം. റിക്ടര്‍സ്‌കെയിലില്‍ !9.1 രേഖപ്പെടുത്തിയ കടല്‍ഭൂകമ്പമാണ് സുനാമിക്ക് കാരണമായത്. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലാണ് നാശനഷ്ടം ഏറെയും ഉണ്ടായത്. ഏറ്റവും കൂടുതല്‍പേര്‍ക്ക് ജീവന്‍നഷ്ടമായത് ഇന്തോനേഷ്യയില്‍. 1, 64,00 പേര്‍മരിച്ചു. 

ഇന്ത്യയുടെ തീരങ്ങളില്‍ രാവിലെ ഒമ്പതിനും പത്തിനുമിടയിലാണ് ദുരന്തം തിരമാലയായി വീശിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് തന്നെ തീരത്തുണ്ടായിരുന്ന സകലതിനെയും തിര കവര്‍ന്നു. തമിഴ്‌നാട്, ആന്ധ്ര, പുതുശ്ശേരി, കേരളം, ആന്‍ഡമാന്‍ -നിക്കോബാര്‍ എന്നിവിടങ്ങളിലെല്ലാം സുനാമി ആഞ്ഞടിച്ചു. എങ്ങും നിലവിളികള്‍. ഒരായുസ് കൊണ്ട് കെട്ടിപ്പടുത്തതെല്ലാം കടലെടുത്ത് പോകുന്നത് പലര്‍ക്കും നിസാഹയതയോടെ നോക്കി നില്‍ക്കേണ്ടി വന്നു. കടലിന്റെ കലിയടങ്ങി, 12 കൊല്ലമായെങ്കിലും ദുരിത ബാധിതര്‍സര്‍ക്കാര്‍ സംവിധാനത്തിന്റെ പിടിപ്പുകേടിന്റെ സാക്ഷ്യപത്രങ്ങളായി ഇന്നും ജീവിക്കുന്നു.


Keywords: tsunami-news-11year-indian-seashore

Tags

Post a Comment

0 Comments

Top Post Ad

Below Post Ad