Type Here to Get Search Results !

Bottom Ad

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ബോണ്‍ നതാലെയ്ക്കായി തൃശൂര്‍ ഒരുങ്ങി


തൃശൂര്‍: (www.evisionnews.in) തൃശൂര്‍ അതിരൂപതയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബോണ്‍ നാതാലെയ്ക്കായി നഗരം നാളെ വഴിമാറും. വൈകിട്ട് അഞ്ച് മണിക്ക് സ്വരാജ് റൗണ്ട് ചുറ്റുന്ന ഘോഷയാത്രയില്‍ പതിനായിരം സാന്താക്ലോസ്മാരും രണ്ടായിരം മാലാഖമാരും അണി നിരക്കും.

നാളെ വൈകീട്ട് അഞ്ചു മണിക്കാണ് സെന്റ് തോമസ് കോളേജിന്റെ മുന്‍ വശത്തുനിന്നുമാണ് ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ബോണ്‍ നതാലെ ഘോഷയാത്ര ആരംഭിക്കുക. 20ലധികം ഫ്‌ളോട്ടുകളാണ് ഇക്കുറി ബോണ്‍ നതാലെയ്ക്ക് മിഴിവ് പകരുന്നത്. യുനെസ്‌കോ പുരസ്‌കാരം നേടിയ വടക്കുംനാഥ ക്ഷേത്രവും താജ്മഹലും ഘോഷയാത്രയില്‍ തൃശൂരിന്റെ മതേതര പാരമ്പര്യത്തിന്റെ അടയാളമാകും.

കുട്ടികളുടെ ഫാന്‍സി ഡാന്‍സാണ് ഇക്കുറി ബോണ്‍ നതാലയെ വ്യത്യസ്തമാക്കുന്നത്. പൂമ്പാറ്റ, പെന്‍ഗ്വിന്‍, തത്ത, ഒട്ടകപക്ഷി, സൂര്യകാന്തിപ്പൂവ് എന്നിവയുടെ പ്രത്യേക വസ്ത്രങ്ങളിഞ്ഞ നൂറു കണക്കിന് കുട്ടികള് ഫാന്‍സി ഡാന്‍സിലുണ്ടാകും. വിവിധ കാരുണ്യപ്രവര്‍ത്തന പദ്ധതികളും അതിരൂപതയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ബോണ്‍ നതാലെയുടെ ഭാഗമായി നഗരം ദീപാലംകൃതമായിക്കഴിഞ്ഞു. കാര്‍ഷിക, വ്യവസായ ,വിദ്യാഭ്യാസ, വിജ്ഞാന പ്രദര്‍ശനവും തൃശ്ശൂരില്‍ പുരോഗമിക്കുകയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad