Type Here to Get Search Results !

Bottom Ad

വടക്കേ ഇന്ത്യയിലും പാക്കിസ്താനിലും ഭൂചലനം


ശ്രീനഗര്‍ (www.evisionnews.in): പാക്കിസ്താനിലും വടക്കേ ഇന്ത്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനിലെ താജിക്കിസ്ഥാനിലാണ്. കാബൂളിന് 283 കിലോമീറ്റര്‍ അകലയാണ് ഈ പ്രദേശം. കാശ്മീര്‍ താഴ് വരയിലും പാക്കിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിലും ഡല്‍ഹിയില്‍ പലയിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. 

ഡല്‍ഹി, ചണ്ഡിഗഢ്, ശ്രീനഗര്‍, ജയ്പൂര്‍, അമൃത്സര്‍ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ രണ്ടു തവണയാണ് ചലനമുണ്ടായത്. ഭൂകമ്പം ഏകദേശം രണ്ട് മിനുട്ടോളം നീണ്ടു നിന്നു. പാക്കിസ്താനിലും പാക് അധിനിവേശ കശ്മീരിലുമാണ് ശക്തമായ ചലനം അനുഭവപ്പെട്ടത്. ഇന്ത്യന്‍ നഗരങ്ങളിലുണ്ടായത് ഇതിന്റെ കമ്പനങ്ങളാണ്. ഭൂകമ്പം എവിടെയും ആളപായമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്ല. വിവിധയിടങ്ങളിലായി 37 പേര്‍ക്ക് പരിക്കേറ്റു. വസ്തുവകള്‍ക്കും നാശമുണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.


Keywords: National-news-earth-quake-shrinagar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad