Type Here to Get Search Results !

Bottom Ad

ബാങ്കില്‍ നിന്നും പണവുമായി പോവുകയായിരുന്ന വാന്‍ തടഞ്ഞു നിര്‍ത്തി 91ലക്ഷം കവര്‍ന്നു


ബിജ്‌നോര്‍ (www.evisionnews.in): ബാങ്കില്‍ നിന്നും പണവുമായി പോവുകയായിരുന്ന വാന്‍ തടഞ്ഞു നിര്‍ത്തി 91ലക്ഷം രൂപ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബാങ്കിന് മുന്നില്‍ വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് ഒരു ദേശസാല്‍കൃത ബാങ്കിലെ വാനാണ് കൊള്ളയടിക്കപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥനെയും വാന്‍ ഡ്രൈവറെയും വെടിവച്ച് ഇട്ട ശേഷം സംഘം പണവുമായി മുങ്ങുകയായിരുന്നു. 

ബാങ്കില്‍ നിന്നും പണവുമായി പുറത്തേക്ക് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥനേയും ഡ്രൈവറേയും സംഘം വെടിവച്ചു പരുക്കേല്‍പ്പിച്ചു. പിന്നീട് പണം കൈക്കലാക്കിയ ശേഷം ബൈക്കില്‍ രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റവരെ മീററ്റിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.


Keywords: National-news-bank-theft-investigation-police-bank-robbery
Tags

Post a Comment

0 Comments

Top Post Ad

Below Post Ad