Type Here to Get Search Results !

Bottom Ad

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു

പെരിയ (www.evisionnews.in): റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു. ദേശീയപാതയില്‍ ചാലിങ്കാലില്‍ കഴിഞ്ഞ ദിവസം രാത്രി നിര്‍ത്തിയിട്ട ലോറിയില്‍ നിന്നാണ് ഡീസല്‍ മോഷ്ടിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് മണലുമായി പോവുകയായിരുന്ന ലോറി ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ സമീപത്തെ ഒരു കട വരാന്തയില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ഉറക്കമുണര്‍ന്ന് ലോറി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ടാങ്കില്‍ നിന്നും ഡീസല്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്.


Keywords: Kasaragod-news-periya-lorry-chalingal-national-permit-diesel-theft

Post a Comment

0 Comments

Top Post Ad

Below Post Ad