Type Here to Get Search Results !

Bottom Ad

നവ്യാനുഭവം പകര്‍ന്ന് എക്‌സല്‍ ഫ്രണ്ട്‌സിന്റെ ഓണ്‍ലൈന്‍ മീലാദ് ഫെസ്റ്റ്; ഉബൈദ് ചൂരിക്കോട് കലാപ്രതിഭ


കാസര്‍കോട് (www.evisionnews.in): നബിദിനാഘോഷത്തിന്റെ ഭാഗമായി ഫേസ്ബുക്കിലെ ജനകീയ സൗഹാര്‍ദ്ദ കൂട്ടായ്മയായ എക്‌സല്‍ ഫ്രണ്ട്‌സ് ഒരുക്കിയ ഓണ്‍ലൈന്‍ മീലാദ് ഫെസ്റ്റ് നവ്യാനുഭവമായി. നാല് ദിവസങ്ങളിലായി ഫേസ് ബുക്ക് ഗ്രൂപ്പിലും വാട്‌സ് ആപ്പ് ഗ്രൂപ്പിലും അരങ്ങേറിയ മീലാദ് ഫെസ്റ്റില്‍ 100 ഓളം പേര്‍ മാറ്റുരച്ചു.

ആവേശകരമായ മദ്ഹ് ഗാന മത്സരത്തില്‍ ഷഫീക്ക് കൈന്നോത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലയാള പ്രസംഗത്തില്‍ കുല്‍ബുദ്ദീന്‍ പാലായിയും ഇംഗ്ലീഷ് പ്രസംഗത്തില്‍ നിച്ചു ഗോവയും ഒന്നാം സ്ഥാനം നേടി. ഖിറാഅത് പാരായണത്തില്‍ ഉനൈസ് ചെര്‍ക്കളയും മുദ്രാവാക്യ രചനയില്‍ ഹസീര്‍ കാസര്‍കോടും ഇസ്ലാമിക് ക്വിസ് മത്സരത്തില്‍ സുഹൈല്‍ ചേരൂറും ഒന്നാം സ്ഥാനം സ്വന്തമാക്കി. നാട്ടിലെ നബിദിനാഘോഷ യാത്രകളെ ഉള്‍കൊള്ളിച്ചുള്ള 'റാലി ഫോട്ടോ മത്സരത്തില്‍' ഹൈദര്‍ ഉളുവാര്‍ പോസ്റ്റുചെയ്ത ഫോട്ടോയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. മത്സരത്തിലുടനീളം തിളങ്ങി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഉബൈദ് ചൂരിക്കോട് കലാപ്രതിഭാ പട്ടം കരസ്ഥമാക്കി.

ഒമാന്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപകന്‍ അഹമ്മദ് ചെമ്പരിക്ക അബ്ദുല്ല, ഗായകന്‍ അലി മാങ്ങാട്, അഷ്‌റഫ് ഉറുമി അല്‍അസ്ഹരി തുടങ്ങിയവര്‍ വിധികര്‍ത്താക്കളായി. എക്‌സല്‍ അഡ്മിന്മാരായ രിഫായി ഉറുമി അവതാരകനും ഷമീര്‍ ഫ്രെന്‍സി കോഡിനേറ്ററുമായിരുന്നു. സലീം ബന്തിയോട് എഡിറ്റിംഗ് നിര്‍വഹിച്ചു. ഗ്രൂപ്പിലെ മറ്റു അഡ്മിന്മാരായ മുനി ഉര്‍മി, ഖാദര്‍ കെ.എച്ച്.ബി, സക്കീര്‍ കമ്പാര്‍, ഇംതിയാസ് നേതൃത്വം നല്‍കി.

'വരൂ, പ്രവാസത്തില്‍ നഷ്ടപ്പെട്ടു പോയ നബിദിന ഓര്‍മ്മകള്‍ നമുക്ക് തിരിച്ചെടുക്കാം' എന്ന തലക്കെട്ട് നല്‍കി എക്‌സല്‍ മീലാദ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിയത് മുതല്‍ മികച്ച പ്രതികരണങ്ങളാണ് പരിപാടിക്ക് ലഭിച്ചത്. 8000ഓളം അംഗങ്ങളുള്ള എക്‌സല്‍ ഫ്രണ്ട്‌സിനു ഇവിഷന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ വോട്ടിംഗില്‍ സോഷ്യല്‍ മീഡിയയിലെ ജനകീയ സൗഹാര്‍ദ്ദ ഗ്രൂപ്പിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.


Keywords: Kasaragod-news-meelad-fest-online-program-

Post a Comment

0 Comments

Top Post Ad

Below Post Ad