Type Here to Get Search Results !

Bottom Ad

വിദ്യാനഗറില്‍ മൊബൈല്‍ കടയില്‍ കവര്‍ച്ച

കാസര്‍കോട് (www.evisionnews.in): വിദ്യാനഗറില്‍ മൊബൈല്‍ കടയില്‍ കവര്‍ച്ച. ബോവിക്കാനം സ്വദേശി മുഹമ്മദ് റഫീഖിന്റെ ഗവ കോളജിന് എതിര്‍ വശത്തെ സാം ടൂ മൊബൈല്‍ കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ ഇരുവശത്തെ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാവ് കടയുടെ അകത്തുകയറിയത്. മൊബൈല്‍ ഫോണുകളും അനുബന്ധ സാമഗ്രികളും മോഷണം പോയിട്ടുണ്ട്. 15,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Keywords:Kasaragod-news-vidyanagar-kavarcha-mobile-shop

Post a Comment

0 Comments

Top Post Ad

Below Post Ad