നായന്മാര്‍മൂല (www.evisionnews.in): ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദുന്നബി പ്രഭാഷണം ഡിസംബര്‍ 10മുതല്‍ 22വരെ നായന്മാര്‍മൂലയില ടൗണില്‍ നടക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. യഅ്ഖൂബ് ദാരിമി മുഖ്യപ്രഭാഷണം നടത്തും. എ മുഹമ്മദ് ബഷീര്‍ ഹാജി, എന്‍.എ മുഹമ്മദ് ഹാജി സംസാരിക്കും.
തുടര്‍ന്നുള്ള രാത്രികളില്‍ മീരാന്‍ ബാഖവി തിരുവനന്തപുരം, അഷ്‌റഫ് അഷ്‌റഫി ഖാമില്‍ നിസാമി പന്തവൂര്‍, ഷൗക്കത്തലി വെള്ളമുണ്ട വയനാട്, സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, യഅ്ഖൂബ് ദാരിമി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
Keywords: Kasragod-news-naimarmoola-badar-juma-masjid-meeladunnabi-prabhashanam

Post a Comment
0 Comments