Type Here to Get Search Results !

Bottom Ad

ഗുരുതരമായ രോഗമുള്ള ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ഭര്‍ത്താവിനെ അനുവദിക്കില്ല :സുപ്രീം കോടതി


ന്യൂഡല്‍ഹി (www.evisionnews.in): ഗുരുതരമായ രോഗമുള്ള ഭാര്യയെ ഭര്‍ത്താവ് വിവാഹമോചനം ചെയ്യരുതെന്ന് സുപ്രീം കോടതി. ഭാര്യയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കേണ്ടയാളാണ് ഭര്‍ത്താവ്. ഭാര്യയെ ചികിത്സിക്കണം. ഭാര്യ ജീവനുവേണ്ടി പൊരുതുമ്പോള്‍ ഭര്‍ത്താവ് വിവാഹമോചനത്തിനു ഒരുങ്ങുകയല്ല വേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചികിത്സാ ചിലവിനായുള്ള ഫണ്ട് കണ്ടെത്തുന്നതിനായി വിവാഹമോചനത്തിനു നിര്‍ബന്ധിതയായ ഭാര്യയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. വിവാഹമോചനം നിഷേധിച്ച കോടതി ഭാര്യയുടെ ചികിത്സാ ആവശ്യത്തിനുള്ള ഫണ്ട് എത്രയും പെട്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

ജസ്റ്റിസ് എം.വൈ ഇഖ്ബാല്‍, സി. നാഗപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഭാര്യയുടെ സമ്മതത്തോടെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഭാര്യ ക്യാന്‍സര്‍ രോഗത്തിനു അടിമയാണെന്നും എത്രയും പെട്ടെന്ന് ചികിത്സ ആവശ്യമാണെന്നും മനസിലാക്കിയ കോടതി വിവാഹമോചന ഹര്‍ജി തള്ളുകയായിരുന്നു.

ഭാര്യയുടെ ചികിത്സയ്ക്കായി ഭര്‍ത്താവ് എത്രയും പെട്ടെന്ന് അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. ഭാര്യയുടെ രോഗം ഭേദമായശേഷമോ വിവാഹമോചന ഹര്‍ജി പരിഗണിക്കുകയുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. ചികിത്സയ്ക്കു പണം ആവശ്യമുള്ളതിനാലാവാം ഭാര്യ വിവാഹമോചനത്തിനു സമ്മതമറിയിച്ചത്. വിവാഹമോചനത്തിനു തയാറായാല്‍ ഭാര്യയ്ക്ക് 12.5 ലക്ഷം രൂപ നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചിട്ടുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

'സ്തനാര്‍ബുദ ചികിത്സയ്ക്കായി ഭാര്യയ്ക്ക് പണം ആവശ്യമാണെന്നത് വ്യക്തമാണ്. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പണത്തിനായി അവര്‍ വിവാഹമോചനത്തിനു സമ്മതിച്ചതാവാം.' ബെഞ്ച് വ്യക്തമാക്കി.


Keywords: Kasaragod-news-suprime-court-




Tags

Post a Comment

0 Comments

Top Post Ad

Below Post Ad