തിരുവനന്തപുരം : (www.evisionnews.in) മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയിലേക്ക്. ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ വിഎസ് ഹര്‍ജി ഫയല്‍ ചെയ്യും. വിഎസ് കോടതിയില്‍ നേരിട്ട് ഹാജരാകും.
പിന്നാക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും അഞ്ച് ശതമാനം പലിശയ്ക്ക് ലഭിച്ച തുക മൈക്രോഫിനാന്‍സ് വഴി 18 ശതമാനം പലിശയ്ക്ക് വിതരണം ചെയ്‌തെന്നാണ് പ്രധാന പരാതി.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിഎസ് നേരിട്ട് ഹാജരായി ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.
വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര നാളെ ശംഖുമുഖത്ത് സമാപിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിഎസ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്.
Keywords: trivandrum-micro-finance-cheating

Post a Comment
0 Comments