Type Here to Get Search Results !

Bottom Ad

പിഞ്ചുമക്കളെ കൊന്ന് മാതാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി


ബംഗളൂരു (www.evisionnews.in): രണ്ടും ആറും വയസുള്ള മക്കളെ കൊന്ന ശേഷം മാതാവ് കെട്ടിത്തൂങ്ങി ജീവനൊടുക്കി. ബംഗളൂരു മഹാദേവപുരയിലെ കാവേരി നഗറിലാണ് സംഭവം. മഹാദേവപുരത്ത് റിക്രിയേഷന്‍ ക്ലബ്ബ് നടത്തുന്ന കൃഷ്ണയുടെ ഭാര്യ വീണ (27), മക്കളായ രാഷി (ആറ്), ഹര്‍ഷിത്ത് (രണ്ട്) എന്നിവരാണ് മരിച്ചത്. 

മക്കളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം വീണ ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ അസ്വാഭാവികത തോന്നി അയല്‍വാസികളുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടത്. പോലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.


Keyword: Banglore-news-suicide-mother-and-killed-custody
Tags

Post a Comment

0 Comments

Top Post Ad

Below Post Ad