കാസര്‍കോട് (www.evisionnews.in): നഗരസഭയിലെ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ ആരാകണമെന്നത് സംബന്ധിച്ച് മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഡിസംബര്‍ മൂന്നിനാണ് സ്ഥിരം സമിതി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. ആറ് സ്ഥിരം സമിതികളാണ് കൗണ്‍സിലിലുള്ളത്. ഇതിലെ അംഗങ്ങളെ തിങ്കളാഴ്ച വോട്ടെടുപ്പിലൂടെ കണ്ടെത്തിക്കഴിഞ്ഞു.
ക്ഷേമകാര്യ സമിതി ചെയര്‍മാനായി കെ.എം അബ്ദുല്‍ റഹ്മാനും (ഹൊന്നമൂല വാര്‍ഡ്) പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാനായി അഡ്വ വിഎം മുനീറും (പള്ളിക്കാല്‍) വികസന സമിതി ചെയര്‍പേഴ്‌സനായി നൈമുന്നിസയും (ഖാസിലേന്‍), ആരോഗ്യകമ്മിറ്റി ചെയര്‍പേഴ്‌സനായി സമീന മുജീബും (തായലങ്ങാടി) വിദ്യാഭ്യാസ സമിതി ചെയര്‍മാനായി ഹാജിറ മുഹമ്മദ് കുഞ്ഞിയും (ചേരങ്കൈ ഈസ്റ്റ്) എന്നിവരായിരിക്കുമെന്നാണ് ഇതിനകം വന്ന സൂചനകള്‍. ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ പദവി നഗരസഭയുടെ വൈസ് ചെയര്‍മാനില്‍ നിക്ഷിപ്തമാണ്. ഈ പദവി എല്‍.എ മഹമൂദ് ഹാജി വഹിക്കും.
Keywords: Kasaragod-news-standing-committee-chaiman-kasaragod-municipality

Post a Comment
0 Comments