Type Here to Get Search Results !

Bottom Ad

യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: ഏഴുപേര്‍ക്കെതിരെ കേസെടുത്തു


സീതാംഗോളി (www.evisionnews.in): സീതാംഗോളിയിലെ അബൂബക്കര്‍ സിദ്ദീഖി (36)നെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. മായിപ്പാടി കുതിരപ്പാടിയിലെ വിശ്വന്‍, ഉണ്ണി, സച്ചിന്‍, സഞ്ജീവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്. 

ഞായറാഴ്ച രാത്രിയാണ് അബൂബക്കര്‍ സിദ്ദീഖിന് കുത്തേറ്റത്. സംഭവ ദിവസം സീതാംഗോളിയില്‍ യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനം കടന്നുപോകുന്നതിനിടെ ബൈക്കില്‍ പോയ രണ്ടംഗ സംഘം കൂകിവിളിച്ചതിനെ ചൊല്ലി സംഘട്ടനമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ഉണ്ണിയേയും സച്ചിനേയും രാത്രിയോടെ വിട്ടയച്ചിരുന്നു. തങ്ങളെ കുറിച്ച് പൊലീസില്‍ വിവരമറിയിച്ചത് സിദ്ദീഖാണെന്ന് ആരോപിച്ചാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.


Keywords: Kasaragod-news-seethangoli-police-case-rgd-

Post a Comment

0 Comments

Top Post Ad

Below Post Ad