ചെങ്കള (www.evisionnews.in): ചെങ്കള ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ട് എം.എ. മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് (88) അന്തരിച്ചു. നാല്‍പത് വര്‍ഷത്തോളം ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. ചെങ്കള ഐ.എ.എല്‍.പി. സ്‌കൂള്‍ ആരംഭം തൊട്ട് അമ്പത്തഞ്ച് വര്‍ഷത്തോളം സ്‌കൂള്‍ മാനേജറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പഴയകാല കരാറുകാരനാണ്.
ഭാര്യ: പരേതയായ ബീഫാത്തിമ. എം.എ. ഹാരിസ്, എം.എ. ഷറഫുദ്ദീന്‍, എം.എ. നൗസീര്‍ (മൂവരും ബിസിനസ്) സുബൈദ, ആയിഷ, ഖൈറുന്നിസ, നസീമ, നാസിറ, ഷബാന മക്കളാണ്. സഹോദരങ്ങള്‍: എം.എ. മഹ്മൂദ് ഹാജി, എം.എ. അബൂബക്കര്‍ ഹാജി (ചെങ്കള ഹൈദ്രോസ് ജമാഅത്ത് പ്രസിഡണ്ട്), എം.എ. കുഞ്ഞാമുഹാജി, എം.എ. മൊയ്തീന്‍ കുഞ്ഞി ഹാജി (പരേതര്‍), സൈനബ, നഫീസ (പരേത), ആസിയാബി. മരുമക്കള്‍: കെ.എസ്. ബഷീര്‍, മുഹമ്മദലി മീത്തല്‍, ഹംസ ബേക്കല്‍, മുഹമ്മദലി മാംഗ്ലൂര്‍, മുനീല്‍ തുരുത്തി, അഷ്‌റഫ് സുല്‍ത്താന്‍, നൈമ, മെഹ്ജബിന്‍, റസിയ. ചൊവ്വാഴ്ച വൈകിട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം ചെങ്കള ഹൈദ്രോസ് ജമാഅത്ത് മസ്ജിദില്‍ ഖബറടക്കും.
നിര്യാണത്തെ തുടര്‍ന്ന് ചെങ്കള ജമാഅത്തിന്റെ കീഴിലുള്ള മദ്രസ, സ്‌കൂള്‍, ദര്‍സ് എന്നിവയ്ക്ക് ഇന്ന് അവധി നല്‍കി. ഖബറടക്കത്തിന് ശേഷം ചെങ്കള എം.വൈ.എല്‍ ഹാളില്‍ അനുസ്മരണ യോഗം നടക്കും. ചെങ്കള വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റി, ചെങ്കള ശാഖാ യൂത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Keywords: Kasaragod-news-obit-news-chengala-former-president

Post a Comment
0 Comments