Type Here to Get Search Results !

Bottom Ad

ഇനി പ്രവാസിയാകാനില്ല; നരകജീവിതം സമ്മാനിച്ച സൗദിയില്‍ നിന്ന് അവര്‍ വിമാനമിറങ്ങി


തിരുവനന്തപുരം (www.evisionnews.in): സൗദ്യ അറേബ്യയിലെ നരകജീവിതത്തില്‍ നിന്ന് നാട്ടിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഭയപ്പെട്ടിരുന്ന യുവാക്കള്‍ക്കിത് പുതുജീവിതം. ജീവിതം മരുഭൂമിയില്‍ അവസാനിച്ചേക്കുമെന്ന് കരുതിയ മലയാളി യുവാക്കള്‍ സുരക്ഷിതമായി നാട്ടിലെത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഇവരെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു. 

ഇല്ലാത്ത കമ്പനിയുടെ പേരില്‍ സൗദി അറേബ്യയിലെത്തി തൊഴിലുടമയുടെ ക്രൂരപീഡനത്തിനിരയായ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ അഭിലാഷ്, വിമല്‍കുമാര്‍, ബൈജു എന്നിവരുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടികളുമായി മുന്നോട്ടു വന്നത്.

നാട്ടിലെത്തിയ ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തങ്ങള്‍ക്കേല്‍ക്കേണ്ടിവന്ന അനുഭവങ്ങള്‍ കണ്ണീരായി പൊഴിക്കുകയായിരുന്നു. ഇനി പ്രവാസ ജീവിതത്തിലേക്കില്ലെന്ന പ്രതികരണത്തില്‍ നാട്ടിലെത്തിയതിന്റെ മുഴുവന്‍ ആശ്വാസവും പ്രകടമായിരുന്നു. ഉറ്റവരുടെയും ഉടയവരുടെയും സ്‌നേഹകണ്ണീരിന്റെ ചൂട് കണ്ടുനിന്നവരുടെയും കരളലിയിച്ചു. 


Keywords: Kerala-news-pravasi-soudi-news-alappy




Tags

Post a Comment

0 Comments

Top Post Ad

Below Post Ad