Type Here to Get Search Results !

Bottom Ad

ബീഫ്: കേരളത്തെ അപമാനിച്ച ആര്‍.എസ്.എസിന് നോട്ടീസ്


ന്യൂഡല്‍ഹി (www.evisionnews.in): ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ച് ലേഖനം പ്രസിദ്ധീകരിച്ച ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് കാരണം കാണിക്കല്‍ നോട്ടീസ്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പി നിതീഷ് നല്‍കിയ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. മുംബൈയിലെ മലയാളി അഭിഭാഷകന്‍ എം. സുരേന്ദ്രനാഥനാണ് ലേഖകന്‍. ദളിത് ഭവനങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തി ബീഫ് കഴിച്ച ഇ.എം.എസ് ആണ് കേരളത്തില്‍ ബീഫ് ശീലമാക്കിയത്. 50ലേറെ വര്‍ഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നും ഇസ്‌ലാമിക മൗലികവാദത്തിന്റെ ഫലഭൂയിഷ്ട നിലമായി കേരളം മാറിയെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. 

സൗദി അറേബ്യയും പാകിസ്ഥാനും സാമ്പത്തികമായും ആശയപരമായും പിന്തുണക്കുന്ന ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായാണ് ഇപ്പോള്‍ കേരളം കണക്കാക്കപ്പെടുന്നതെന്നും കേരള ഹൗസില്‍ സ്ഥിരമായി ബീഫ് വിളമ്പുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു.


Keywords: Newdelhi-kerala-gods-own-country-23

Post a Comment

0 Comments

Top Post Ad

Below Post Ad