Type Here to Get Search Results !

Bottom Ad

നബിദിനാഘോഷം സമാധാനപൂര്‍ണമാക്കണം -പോലീസ് ചീഫ്

കാസര്‍കോട് (www.evisionnews.in): നബിദിനാഘോഷം സമാധാനപരമായി നടത്തുന്നതിന് പോലീസുമായി സഹകരിക്കണമെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് പറഞ്ഞു. 

ആഘോഷത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനങ്ങളും നടത്തുമ്പോള്‍ പോലീസ് നിര്‍ദ്ദേശിച്ച നിയമങ്ങള്‍ പാലിക്കാന്‍ സംഘാടകരും ബന്ധപ്പെട്ടവരും ബാധ്യസ്ഥരാണ്. റാലി പൊതുജനങ്ങള്‍ക്കും വാഹന ഗതാഗതത്തിനും തടസമില്ലാതെ നടത്തണം. ബൈക്ക് റാലി പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ കൊടിതോരണങ്ങള്‍ ഒഴിവാക്കണം. അനുവാദമില്ലാതെ മൈക്ക് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണമെന്നും എസ്.പി പറഞ്ഞു.


Keywords: Kasaragod-news-nabidinagosham-bike-rally




Post a Comment

0 Comments

Top Post Ad

Below Post Ad