ചെമ്മനാട്:(www.evisionnews.in) യാത്രാദുരിതം അനുഭവപ്പെടുന്ന ചെമ്മനാട് കടവ്-മണല്‍ റോഡിന് 20 ലക്ഷം രൂപയുടെയും ചെമ്മനാട് കുനില്‍-കൊമ്പനടുക്കം റോഡിന് 15 ലക്ഷം രൂപയുടെയും അനുമതി ലഭിച്ചതായി ചെമ്മനാട് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.എ അസീസ് അറിയിച്ചു.
ചെമ്മനാട് മുസ്‌ലിം ലീഗ് കമ്മിറ്റി സി.ടി അഹമ്മദലി മുഖേന പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.
റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ച മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും അതിന് ശ്രമിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലിയെയും ചെമ്മനാട് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ടി.എം ജമാല്‍ അഭിനന്ദിച്ചു.

Post a Comment
0 Comments