കാഞ്ഞങ്ങാട് (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. കണ്ണൂര്‍ -കാസര്‍കോട് റൂട്ടില്‍ ഓടുന്ന ബസിലാണ് മോഷണം നടന്നത്. ഇരിട്ടി സ്വദേശി ജിന്‍സിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെത്തിയ ബസ് ഉച്ചക്ക് രണ്ടിനാണ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചത്. കാഞ്ഞങ്ങാട്ടെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിയുന്നത്. ഡ്രൈവറുടെ സീറ്റിന് പിറകിലെ കമ്പിയില്‍ തൂക്കിയിട്ടതായിരുന്നു ബാഗ്. 2000 രൂപയും അരലക്ഷം രൂപയുടെ ടിക്കറ്റുകളുമാണ് ബാഗിലുണ്ടായിരുന്നത്. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords; Kasaragod-news-kand-bus-ksrtc-bag

Post a Comment
0 Comments