Type Here to Get Search Results !

Bottom Ad

ചെങ്കള മുസ്ലിംലീഗ് ഓഫീസ് തകര്‍ത്ത നിലയില്‍


ചെങ്കള (www.evisionnews.in): ചെങ്കള മുസ്ലിംലീഗ് ഓഫീസ് സാമൂഹിക ദ്രേഹികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. എസ്.ഡി.പി.ഐയുടെ മേഖലാ റാലിയുടെ കൊടിത്തോരണങ്ങള്‍ സ്ഥാപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കങ്ങള്‍ നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പിന്നീട് രാത്രി സംഘടിച്ചെത്തിയാണ് ലീഗ് ഓഫീസ് തകര്‍ത്തതെന്ന് മുസ്ലിം ലീഗ് 19 വാര്‍ഡ് കമ്മിറ്റി ആരോപ്പിച്ചു. 

ഇരുട്ടിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ട് സമാധാനന്തരീക്ഷം കെടുത്താന്‍ ശ്രമിക്കുന്നവരെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് വൈകിട്ട് അഞ്ചു മണിക്ക് ചെങ്കള ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തും. അക്രമത്തില്‍ ചെങ്കള ശാഖ യൂത്ത് ലീഗ് എം.എസ്.എഫ് കമ്മിറ്റിയും പ്രതിഷേധിച്ചു.

Keywords: Kasaragod-news-chengala-news-iuml-office

Post a Comment

0 Comments

Top Post Ad

Below Post Ad