Type Here to Get Search Results !

Bottom Ad

വിഷം ഉള്ളില്‍ ചെന്ന് വിദ്യാര്‍ത്ഥി മരിച്ചു


ഉപ്പള: (www.evisionnews.in): വിഷം ഉള്ളില്‍ ചെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മിയാപ്പദവ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മിയാപ്പദവ് പള്ളത്തടുക്കയിലെ ദേവി -ആനന്ദ ദമ്പതികളുടെ മകനുമായ ബാലമുരളി (15)യാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മുരളിയുടെ കൈവശം എലിവിഷ പാക്കറ്റ് കണ്ടപ്പോള്‍ അമ്മ ശാസിച്ച് വിട്ടിരുന്നു. പിന്നീട് വീട്ടില്‍ നിന്ന് പോയ മുരളി ഏഴ് മണിയോടെയാണ് അസ്വസ്ഥത പ്രകടിപ്പിച്ച് വീട്ടിലെത്തിയത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പോക്കറ്റ് പരിശോധിച്ചപ്പോള്‍ എലിവിഷ പാക്കറ്റ് പകുതിയായ നിലയിലായിരുന്നു. ഉടന്‍ തന്നെ മുരളിയെ ഉപ്പളയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകും മധ്യേ മരിക്കുകയായിരുന്നു.

Keywords: Kasaragod-news-poison-student-died-uppala







Post a Comment

0 Comments

Top Post Ad

Below Post Ad