കാസര്‍കോട് (www.evisionnews.in): പൊട്ടിത്തകര്‍ന്ന വിദ്യാനഗര്‍ -സീതാംഗോളി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30ന് രാവിലെ 11 മണി മുതല്‍ 11.15 വരെ വിദ്യാനഗര്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചു.
ജനങ്ങള്‍ ദൈനംദിനം വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന ജില്ലാ ആസ്ഥാനത്തെ സുപ്രധാന ഓഫീസുകളിലേക്ക് പോകുന്ന റോഡ് വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്. എസ്.പി ഓഫീസ്, കിന്‍ഫ്രാ പാര്‍ക്ക്, മധൂര്‍ ക്ഷേത്രം, കേന്ദ്രീയ വിദ്യാലയം, മുനിസിപ്പല്‍ സ്റ്റേഡിയം, ജില്ലാ വ്യവസായ കേന്ദ്രം, അന്ധ വിദ്യാലയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സിവില്‍ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന റോഡ് അടിയന്തിരമായും നന്നാക്കണമെന്നും അല്ലാത്ത പക്ഷം ബഹുജന പ്രക്ഷോഭത്തിന് എല്‍.ഡി.എഫ് നേതൃത്വം നല്‍കുമെന്നും കെ.എ മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എം അനന്തന്‍ നമ്പ്യാര്‍, ടികെ രാജന്‍, എം രാജന്‍ സംസാരിച്ചു.
Keywords: Kasaragod-news-municpal-ldf-uparodham

Post a Comment
0 Comments