Type Here to Get Search Results !

Bottom Ad

ദുല്‍ഖറിനേ വരവേല്‍ക്കാന്‍ ചാര്‍ളി വേഷത്തില്‍ കാസര്‍കോട്ടെ യുവാക്കള്‍ തിയേറ്ററില്‍


കാസര്‍കോട്: (www.evisionnews.in) ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രമായ ചാര്‍ളി റിലീസിംഗിന് വ്യത്യസ്ത പുലര്‍ത്തി കാസര്‍കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പടം കാണാനെത്തി. സിനിമയിലെ ചാര്‍ളിയുടെ വേഷമണിഞ്ഞാണ് തെക്കില്‍ ഫെറി പ്രദേശത്തെ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചാര്‍ളിയെ വരവേറ്റത്. ചാര്‍ളിയുടെ റിലീംസിംഗിനായി സിനിമയിലെ നായകന്റെ വേഷമണിഞ്ഞാണ് തിയേറ്ററിലെത്തിയത്. ബംഗ്ലൂരില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന ജുബ്ബയണിഞ്ഞാണ് 20ഓളം ഡിക്യു ആരാധകര്‍ തിയേറ്ററിലെത്തിയത്. 

പടം കണ്ട് പുറത്തിറങ്ങിയ ഇവര്‍ ചാര്‍ളി നിരാശപ്പെടുത്തിയില്ലെന്നും ചാര്‍ലിയായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം കാഴ്ച വെയക്കുകയും പാര്‍വതി കാഞ്ചനമാലയില്‍ നിന്ന് ടെസ്സയിലേക്ക് നടത്തിയ പരകായ പ്രവേശനം അത്ഭുതപ്പെടുത്തിയെന്നും പറഞ്ഞു. അല്‍പം 'വട്ടുള്ള' നായികാനായകന്മാരായി ഇരുവരും മികച്ചു നിന്നു. അപര്‍ണ ഗോപിനാഥ്, സൗബിന്‍ സാഹിര്‍, നെടുമുടി വേണു, ടൊവിനോ തോമസ് അങ്ങനെ നീണ്ട താരനിരയും ചിത്രത്തിന് മികവേകിയതായി തെക്കില്‍ സ്വദേശിയും എല്‍ബിഎസ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുമായ സഫാന്‍ മാലിക് ഇവിഷനോട് പറഞ്ഞു.സഫാനാണ് യുവാക്കള്‍ക്കായി കോസ്റ്റിയൂം ഡിസൈന്‍ ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad