നീലേശ്വരം (www.evisionnews.in): അശ്രദ്ധയില്‍ ബൈക്കോടിച്ച് വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയായ 19കാരന് കോടതി പിരിയും വരെ തടവിനും ആയിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇതിന് പുറമെ പരിക്കേറ്റ വഴിയാത്രക്കാരന് 5000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.
നീലേശ്വരം പട്ടേന സുവര്‍ണ്ണവല്ലിയിലെ ശ്രീനിവാസന്‍ നമ്പൂതിരിയുടെ മകന്‍ എസ്.എ സിദ്ധാര്‍ത്ഥിനെ യാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) തടവിനും പിഴയടക്കാനും നഷ്ടപരിഹാരം നല്‍കാനും ശിക്ഷിച്ചത്. കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് സിദ്ധാര്‍ത്ഥ് ഓടിച്ച മോട്ടോര്‍ സൈക്കിള്‍ നീലേശ്വരം മാര്‍ക്കറ്റ് റോഡില്‍ പടന്നക്കാട് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറും തൃശ്ശൂര്‍ കോലാഴി സ്വദേശിയുമായ ശരത്തിന്റെ കാലില്‍ തട്ടി എല്ലൊടിഞ്ഞുവെന്ന കേസിലാണ് ശിക്ഷ.
Keywords: Kasaragod-news-bike-accident-court-punish

Post a Comment
0 Comments