Type Here to Get Search Results !

Bottom Ad

മോതിരം ചെറുതായി: യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു


ചൈന (www.evisionnews.in): ഡയമണ്ട് മോതിരത്തിന്റെ വലുപ്പം ചെറുതായിപ്പോയതിന്റെ പേരില്‍ യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാനിലാണ് സംഭവം. വളരെ വ്യത്യസ്തമായ രീതിയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ റോഡില്‍ വെച്ച് കാല്‍മുട്ടില്‍ കുത്തിനിന്നാണ് യുവാവ് യുവതിക്ക് മുന്നിലേക്ക് ഡയമണ്ട് മോതിരം നീട്ടിയത്. എന്നാല്‍ യുവതി പ്രതികരിക്കാതെ തിരിച്ച് നടക്കുകയാണുണ്ടായത്.

നിരവധി യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് യുവാവ് വ്യത്യസ്തമായ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പിന്നീട് യുവതി സുഹൃത്തുമായി സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചാറ്റില്‍ നിന്നാണ് വിവാഹാഭ്യര്‍ത്ഥനയില്‍ നിന്ന് അവര്‍ പിന്മാറാനുള്ള കാരണം പുറത്തറിയുന്നത്. തനിക്ക് ഒരു കാരറ്റിന്റെ ഡയമണ്ട് മോതിരം തരാമെന്ന് യുവാവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തന്റെ നേരെ വച്ച് നീട്ടിയത് ചെറിയ മോതിരമായിരുന്നു. യുവാവിന് തീരെ ഉത്തരവാദിത്വമില്ലെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

വി ചാറ്റില്‍ യുവതിയും സുഹൃത്തും നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പമാണ് വി ചാറ്റിലെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്.


Keywords: Internaional-news-ring-22

Post a Comment

0 Comments

Top Post Ad

Below Post Ad