Type Here to Get Search Results !

Bottom Ad

ഡല്‍ഹിയില്‍ വിമാനം തകര്‍ന്ന് പത്തു പേര്‍ മരിച്ചു


ന്യൂഡല്‍ഹി (www.evisionnews.in): ഡല്‍ഹിയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ (ബി.എസ്.എഫ) ചെറുവിമാനം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. സെക്ടര്‍ എട്ട് ദ്വാരകയിലെ ബഗ്‌ഡോള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ആകെ 10 പേരാണുണ്ടായിരുന്നത്. 

ബി.എസ്.എഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ദിരാ ഗാന്ധി അന്താരാഷ് ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. വിമാനത്താവളത്തില്‍ നിന്ന് പറന്നുയരവേ ഒരു മതിലില്‍ തട്ടിയാണ് വിമാനം തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞാണ് അപകടകാരണം. പതിനഞ്ച് അഗ്‌നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.

ബി.എസ്.എഫിന്റെ സൂപ്പര്‍കിങ് എയര്‍ക്രാഫ്റ്റാണ് അപകടത്തില്‍ പെട്ടത്. ബി.എസ്.എഫിന്റെ എഞ്ചിനീയറിങ് ടീമാണ് വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയിലേക്ക് പോകുമ്പോഴാണ് അപകടം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad