Type Here to Get Search Results !

Bottom Ad

അച്ഛനെ കൊന്നയാളെ മകന്‍ വെട്ടി നുറുക്കി കൊലപ്പെടുത്തി പുഴയിലൊഴുക്കി

മൊറാദാബാദ് (www.evisionnews.in): 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ കൊന്നയാളെ മകന്‍ 12 കഷ്ണങ്ങളാക്കി വെട്ടി മുറിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആലം ഖാന്‍ എന്ന യുവാവാണ് അറസ്റ്റിലായത്.

കഴിഞ്ഞ 16നായിരുന്നു കൊല്ലപ്പെട്ടയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഗംഗാ നദീ തീരത്ത് കണ്ടെത്തിയത്. മൃതദേഹത്തിന്റെ തല ഭാഗം ലഭ്യമായിട്ടില്ല. മറ്റു ശരീരഭാഗങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇത് മുഹമ്മദ് റെയ്‌സ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലം ഖാന്‍ പിടിയിലാകുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ കാരണവും പ്രതികാരത്തിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പും ഇയാള്‍ പോലീസിനോടു വിവരിച്ചു. സംഭവ ദിവസം ഇയാള്‍ മുഹമ്മദ് റെയ്‌സിനെ വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹ ഭാഗങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയതായും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Keywords: National-news-arrest-raisa-deadbody-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad