Type Here to Get Search Results !

Bottom Ad

വാഴക്കോട്ടെ എം ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട് (www.evisionnews.in): വാഴക്കോട് ശിവജി നഗറിലെ എം ബാലകൃഷ്ണന്‍ നായര്‍ (67) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാങ്ങാട്ടെ വീട്ടില്‍ നിന്ന് കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് അന്ത്യം.

ശബരിമല ദര്‍ശനത്തിന് വ്രതമനുഷ്ഠിച്ചു വരികയായിരുന്നു. കോട്ടപ്പാറയില്‍ വ്യാപാരിയാണ്. ഭാര്യ: ദാക്ഷായണി. മക്കള്‍: സുനിത, രാജേഷ് മാങ്ങാട് (ദേശാഭിമാനി, കാസര്‍കോട്), സുഭാഷ്. മരുമക്കള്‍; ഉഷസ് തളിപ്പറമ്പ്, ഉഷ. സഹോദരങ്ങള്‍: ശ്രീമതി, കേളുനമ്പ്യാര്‍ (പ്രഭാത് പ്രസ്, കാഞ്ഞങ്ങാട്), കോമള, സരോജിനി. സംസ്‌കാരം ശിവജിനഗറിലെ വീട്ടുവളപ്പില്‍.


Keywords: Kasaragod-news-kand-vazhakkod-friday-hospital-heart-attack
Tags

Post a Comment

0 Comments

Top Post Ad

Below Post Ad