കാസര്‍കോട് (www.evisionnews.in): ജനുവരി ആറുമുതല്‍ 10 വരെ പട്ടിക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന ജാമിഅ നൂരിയ്യ അറബിക് കോളജ് 53ാം വാര്‍ഷിക സനദാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ജില്ലാ സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ പ്രചരണ സമ്മേളനവും ന്യൂഇയര്‍ പ്രഭാഷണവും ജനുവരി ഒന്നിന് നടക്കും. വൈകിട്ട് മൂന്നു മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ ന്യൂഇയര്‍ ന്യൂ ജനറേഷനും എന്ന വിഷയത്തില്‍ റഹ്്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും.
ജാമിഅ നൂരിയ്യ പ്രിന്‍സിപ്പല്‍ ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.ടി അബ്ദുല്ല ഫൈസിയും ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ഫൈസി ജെഡിയാറും അറിയിച്ചു.
Keywords: Kasaragod-news-newbustand-prabhaashanam-january

Post a Comment
0 Comments