കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരപരിധിയിലെ സംസ്ഥാന പാതയില്‍ കെഎസ്ടിപി നടത്തുന്ന പുനര്‍ നിര്‍മ്മാണ പ്രവൃത്തികളില്‍ ഒരു തരിപോലും കൃത്രിമം നടത്താന്‍ അനുവദിക്കുകയില്ലെന്ന് നഗസസഭാ ചെയര്‍മാന്‍ വി.വി രമേശന്‍. പത്മാക്ലിനിക് മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെയാണ് കെഎസ്.ടിപി പ്രവൃത്തി തുടരുന്നത്.
ഇതിനുവേണ്ടി റോഡിനിരുവശത്തുമുള്ള മരങ്ങള്‍ മുറിച്ചു മാറ്റിക്കഴിഞ്ഞു. ഈ സ്ഥാനത്ത് പുതിയ മരങ്ങള്‍ വെച്ചു പിടിപ്പിക്കും. ഇതിന്റെ പരിപാലന ചുമതല നഗരസഭയോ സന്നദ്ധ സംഘടനകളോ ഏറ്റെടുക്കുമെന്നും വിവി രമേശന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കെഎസ്ടിപി റോഡിനിരുവശവും അഴുക്കുചാല്‍ നിര്‍മ്മിക്കും. കരാറുകാര്‍ ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞാല്‍ റോഡ് പണി നടക്കില്ലെന്നും രമേശന്‍ മുന്നറിയിപ്പു നല്‍കി.
Keywords: Kasaragod-news-kstp

Post a Comment
0 Comments