കാസര്‍കോട്:(www.evisionnews.in) കലാലയ ജീവിതത്തിന്റെ മധുര സ്മരണകളുമായി കാസര്‍കോട് ഗവ.കോളേജിലെ 1975-85 കാലത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മുഖാമഖും കാണുന്നു. മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2013 ആഗസ്റ്റ് 15 ന് ഒരു വട്ടം കൂടി എന്ന ബാനറിലാണ് ആദ്യമായി ഒരു ദശാബ്ദകാലത്തെ വിദ്യാര്‍ത്ഥികള്‍ ആദ്യമായി ഒത്തുകൂടിയത്.2014 ലും ഈ കൂട്ടായ് ആവര്‍ത്തിച്ചു.ഇതോടെ ആയിരത്തിലേറെ സഹപാഠികളുടെ കൂട്ടായ്മയായി ഒരുവട്ടം കൂടി മാറി. ഈ കൂട്ടായ്മ ഒരു വെബ്‌സൈറ്റിനും തുടക്കമിട്ടു. www.oruvattamkoody.com എന്ന വെബ്‌സൈറ്റില്‍ കോളേജിനെ കുറിച്ചും ഇതിലെ പങ്കാളികളെ കുറിച്ചും കോളേജിന്റെ കഥ പറയുന്ന കുഞ്ഞുമാവിന്റടിയില്‍ എന്ന ഡോക്യുമെന്ററിയും ലഭ്യമാണ്.
ഒരു വട്ടം കൂടിയുടെ മൂന്നാം വട്ടസംഗമം ഡിസംബര്‍ 26 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോളേജില്‍ നടക്കും. വിദേശത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കെ.എം ഹനീഫ്, എ.കെ ജെയിംസ്, മൊയ്തീന്‍ .കെ പെര്‍ള, മുഹമ്മദ് കുഞ്ഞി ബപ്പിടി, പി.വി ജയരാജന്‍, ദിനേശന്‍, സണ്ണി ജോസഫ്, അഷ്‌റഫ് അലി ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു

Post a Comment
0 Comments