Type Here to Get Search Results !

Bottom Ad

എരിയാലില്‍ നബിദിനാഘോഷവും സ്വര്‍ണ്ണ മെഡല്‍ വിതരണവും ബുധനാഴ്ച


എരിയാല്‍: (www.evisionnews.in) എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസ മാനേജ്മന്റ് കമ്മിറ്റിയുടെയും വിദ്യാര്‍ത്ഥി സമാജത്തിന്റേയും സംയുക്താഭിമുഖ്യത്തിലുളള നബിദിനാഘോഷവും യു എ ഇ എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ പഠന മികവിനുളള സ്വര്‍ണ്ണമെഡല്‍ വിതരണവും ബുധനാഴ്ച മദ്രസ്സ അങ്കണത്തില്‍ വെച്ച് നടക്കും.രാവിലെ 8 മണിക്ക് ജമാഅത്ത് പ്രസിഡന്റ് കെ ബി കുഞ്ഞാമു പതാക ഉയര്‍ത്തും തുടര്‍ന്ന് മദ്രസ്സ വിദ്യാര്‍ത്ഥികളുടെ വിവിധ ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ നടക്കും

വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനം മദ്രസ മാനേജ്മന്റ് കമ്മിറ്റി ചെയര്‍മ്മാന്‍ കെ ബി മുനീറിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് ഖത്തീബ് കെ എം കെ മദനി ഉദ്ഘാടനം ചെയ്യും സദര്‍ മുഅല്ലിം റഫീഖ് ദാരിമി മുഖ്യ പ്രഭാഷണം നടത്തും 

മദ്രസ പൊതു പരീക്ഷ വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബു നവാസ് വിതരണം ചെയ്യും

പഠന മികവിനുളള സ്വര്‍ണ്ണ മെഡല്‍ വിതരണം യു എ ഇ എരിയാല്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ അസൈനാര്‍ കുളങ്കര, ജംഷീര്‍ എരിയാല്‍, ഷംസുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കും

വ്യാഴാഴ്ച്ച രാവിലെ 8 മണിക്ക് നബിദിന ഘോഷയാത്രയും തുടര്‍ന്ന് മൗലീദ് പാരായണവും ഉണ്ടായിരിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad