കാസര്‍കോട് (www.evisionnews.in): വധശ്രമം ഉള്‍പ്പടെ ഏഴ് കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റുചെയ്തു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ ധാരാവി സത്താര്‍ എന്ന സത്താറി (32)നെയാണ് ടൗണ്‍ സി.ഐ പി.കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്.
ഒക്‌ടോബര്‍ രണ്ടിന് എം.ഐ.സിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ അക്രമിച്ചതിന് വധശ്രമത്തിന് നേരത്തെ അറസ്റ്റിലായിരുന്നു. 2010 ഫെബ്രുവരി 26ന് മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ചെന്നിക്കരയിലെ അഹമ്മദിനെയും സഹോദരനെയും അക്രമിച്ചത്, 2013 നവംബര്‍ 12ന് അണങ്കൂരിലെ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ചത്, ജയിലില്‍ കഴിയുമ്പോള്‍ സബ്ജയില്‍ വാര്‍ഡന്റെ മുഖത്ത് കറിയൊഴിച്ചത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ധാരാവി സത്താര്‍. നവംബര്‍ 29ന് പോലീസ് പിന്തുടരുന്നതിനിടെ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെട്ടതിന് വധശ്രമത്തിന് കേസെടുത്തിരുന്നു.
Keywords: Kasaragod-news-case-arrest-

Post a Comment
0 Comments