Type Here to Get Search Results !

Bottom Ad

സോണിയയെയും നെഹ്‌റുവിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം


മുംബൈ (www.evisionnews.in): മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം. കോണ്‍ഗ്രസ് മുംബൈ ഘടകത്തിന്റെ മുഖപത്രമായ കോണ്‍ഗ്രസ് ദര്‍ശന്‍ ഹിന്ദി പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് കോണ്‍ഗ്രസിന് തലവേദനയായത്.

കശ്മീര്‍ അടക്കമുള്ള അന്തര്‍ദേശീയ വിഷയങ്ങളില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ വാക്കുകള്‍ കൂടി നെഹ്‌റു പരിഗണിക്കേണ്ടതായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പല പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നു. 1997 പാര്‍ട്ടി അംഗമായ സോണിയാഗാന്ധി 62 ദിവസത്തിനുശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സോണിയ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് മുസോളിനിയുടെ ഫാസിസ്റ്റ് സൈന്യത്തില്‍ ഉണ്ടായിരുന്നെന്നും ലേഖനത്തില്‍ ആരോപണമുണ്ട്. എഴുതിയ ആളുടെ പേരില്ലാതെയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad