Type Here to Get Search Results !

Bottom Ad

ജനങ്ങളോട് സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി നരേന്ദ്രമോദി: നാടുചുറ്റുന്ന മോദിക്ക് ആപ്പ് ആവശ്യമെന്ന് കോണ്‍ഗ്രസ്


ഡല്‍ഹി (www.evisionnews.in): ജനങ്ങളോട് സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി നരേന്ദ്രമോദി. നരേന്ദ്ര മോദി ആപ്പ് എന്നാണ് ആപ്ലിക്കേഷന്റെ പേര്. മൊബൈല്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മോദിയുമായി ആശയവിനിമയം നടത്താം. മന്‍കീ ബാത്തിലാണ് മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നകാര്യം പ്രധാനമന്ത്രി പറഞ്ഞത്. ജനങ്ങളുമായി കൂടുതല്‍ ഇടപെടാനാണ് പുതിയ സംവിധാനമെന്ന് മോദി പറഞ്ഞു. തനിക്ക് 125 കോടി ജനങ്ങളുടെ അടുത്ത് എത്തിച്ചേരണം. അതിന് ജനങ്ങളുടെ സഹായം ആവശ്യമാണെന്ന് മോദി പറഞ്ഞു.

എന്നാല്‍ നരേന്ദ്രമോദി ആപ്പിനെ പരിഹാസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലോകം മുഴുവന്‍ ചുറ്റുന്ന പ്രധാനമന്ത്രിയുമായി പാവപ്പെട്ട ജനങ്ങള്‍ക്ക് സംവദിക്കാന്‍ ആപ്പ് സഹായിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ആയതിന് ശേഷം യാത്ര ചെയ്യാന്‍ മാത്രമേ സമയം കിട്ടുന്നുള്ളു. കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ പറഞ്ഞു.

രാജ്യത്ത് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍മ്മപദ്ധതി രേഖകള്‍ ജനുവരി 16ന് സര്‍ക്കാര്‍ പുറത്തിറക്കും. സര്‍വകലാശാലകളെയും യുവാക്കളെയും പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതി രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച അവസരം ഒരുക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ഐഐടികളും ഐഎമ്മും, എന്‍ഐടികളും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരുക്കും പദ്ധതി നടപ്പിലാക്കുക.


Keywords: National-news-comgress
Tags

Post a Comment

0 Comments

Top Post Ad

Below Post Ad