Type Here to Get Search Results !

Bottom Ad

എന്റെ പേരു കേള്‍ക്കുമ്പോഴെല്ലാം മോദിയുടെ രക്തം തിളക്കും -കെജ്‌രിവാള്‍


ന്യൂഡല്‍ഹി (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍. തന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സഹായിക്കാന്‍ വേണ്ടിയാണെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

'എന്റെ പേരു കേള്‍ക്കുമ്പോഴെല്ലാം മോദിയുടെ രക്തം തിളക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്.' കെജ്‌രിവാള്‍ വ്യക്തമാക്കി.

ആംആദ്മി പാര്‍ട്ടി അഴിമതിയുടെ നിഴലില്‍ നിര്‍ത്തിയ അരുണ്‍ ജെയ്റ്റ്‌ലിയെ പിന്തുണച്ച് മോദി രംഗത്തുവന്നതിനു പിന്നാലെയാണ് മോദിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

സി.ബി.ഐയുടെ റെയ്ഡ് നിഷ്ഫലമാണെന്നു പറഞ്ഞ കെജ്‌രിവാള്‍ റെയ്ഡിനുശേഷം തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്‌തെന്നും അറിയിച്ചു. 'പക്ഷെ അവര്‍ക്ക് ഒന്നും കിട്ടിയില്ല. അരുണ്‍ ജെയ്റ്റ്‌ലിയെ സഹായിക്കാന്‍ മാത്രമായിരുന്നു ഈ റെയ്ഡ്. പ്രധാനമന്ത്രിയുടെ ഈ നടപടി നാണക്കേടുണ്ടാക്കുന്നതാണ്.' അദ്ദേഹം വ്യക്തമാക്കി.

Keywords; Kasasaragod-news-raid-modi-kejrival-modi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad