Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് ചെന്നിത്തലയുടെ ഫേസ്ബുക്ക്


തിരുവനന്തപുരം (www.evisionnews.in): കോണ്‍ഗ്രസിനുള്ളില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ചേരിപ്പോര് മുറുകുന്നു. ഹൈക്കമാന്റിന് അയച്ചെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ വിവാദ കത്തിന് പിന്നാലെയാണ് ലീഡര്‍ കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനമായ ബുധനാഴ്ച മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്.

ഇതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തില്‍ ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പും കരുണാകരനെ പ്രകീര്‍ത്തിച്ചും അദ്ദേഹത്തെ കാലുവാരന്‍ കൂട്ടുനിന്നതിലും മാപ്പപേക്ഷിച്ച് ഫേസ് ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. 

ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.
ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമധികം പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങിനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കെ കരുണാകരന്‍. ആരെയും പ്രീണിപ്പിക്കാതെ എല്ലാ വിഭാഗങ്ങളെയും സമഭാവനയില്‍ കണ്ട്, തുല്യനീതി ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനം എന്നത് വെറുമൊരു പ്രചരണായുധം മല്ല മറിച്ച് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയേണ്ട ഒന്നാകണം എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള നമ്മുടെ അഭിമാന സ്തംഭങ്ങള്‍. ആരെയും അഴിച്ചുവിടാതെ എല്ലാവരെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി ഭരണം എന്നത് വലിയൊരു കലയാക്കി മാറ്റിയ ലീഡര്‍ വരുംതലമുറകള്‍ക്ക് പഠിക്കാനുള്ള ഇതിഹാസ കാവ്യമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad