Type Here to Get Search Results !

Bottom Ad

പ്രവര്‍ത്തന ശൈലി മാറ്റില്ല -ഉമ്മന്‍ചാണ്ടി


കൊച്ചി (www.evisionnews.in): പ്രവര്‍ത്തന ശൈലി മാറ്റില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതാണ് തന്റെ ശൈലി. അത് മാറ്റിയാല്‍ മുറിയുടെ അകത്ത് അടച്ചിട്ടത് പോലുള്ള അവസ്ഥയിലാവും താന്‍. അടുത്ത തിരഞ്ഞെടുപ്പിലും ഇതുപോലെ തന്നെ യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. 

പ്രവര്‍ത്തന ശൈലിയുടെ ഭാഗമായി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചെങ്കിലും കാണാം. ജനങ്ങളുമായി സംസാരിക്കുമ്പോള്‍ അവരില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് തനിക്ക് സുപ്രധാനം. ഇതാണ് തന്റെ ശൈലി. അത് മാറ്റാന്‍ തയ്യാറല്ലെന്ന് അദ്ദേഹം പറയുന്നു.

തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ മുന്നണിക്ക് അകത്തോ പുറത്തോ നിന്ന് ബോധപൂര്‍വ്വമായ ശ്രമമില്ല. ന്യൂനപക്ഷ പ്രീണനമെന്നാണ് മുമ്പ് തനിക്കെതിരെ ഉയര്‍ന്ന ആരോപണമെങ്കില്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നുവെന്നാണ് പുതിയ ആക്ഷേപമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.


Keywords: Kerala-kochi-oommen-chandi-udf
Tags

Post a Comment

0 Comments

Top Post Ad

Below Post Ad